പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥന്മാരെ പഴിചാരി ഇബ്രാഹിംകുഞ്ഞിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.

എല്‍ഡിഎഫ് യുഡിഎഫ് എന്നതല്ല, വലിയൊരു ദുരന്തത്തിന് വഴിവെക്കുമായിരുന്ന അഴിമതിക്ക് പിന്നില്‍ ആരൊക്കെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

അഴിമതി പൂര്‍ണമായും പുറത്തുകൊണ്ടു വരും. ആന്വേഷണം കഴിയുന്നത് വരെ ചെന്നിത്തല അടക്കമുള്ളവര്‍ കാത്തിരികാണാമെന്നും

ലാഘവബുദ്ധിയോടെ രാഷ്ട്രീയ വല്‍ക്കരിച്ച് വിഷയം തള്ളിക്കളായമെന്ന് ആരും കരുതേണ്ടന്നും മന്ത്രി ദില്ലിയില്‍ വ്യക്തമാക്കി