
കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മിഥുന്‍ മോഹനും, ജില്ലാ സെക്രട്ടറിയായ നിധീഷ് പാലപ്പെട്ടിയുമാണ് ഡിസിസി യില്‍ തമ്മിലടിച്ചത്.
ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കം പിന്നീട് പൊരിഞ്ഞ അടിയിലേക്ക് വഴി മാറുകയായിരുന്നു.
സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെതിരെ മിഥുന്‍ മോഹന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിച്ചിരുന്നുവത്രെ.
ഇത് നിധീഷ് ചോദ്യം ചെയ്തതാണ് തമ്മിലടിക്ക് കാരണം. ഡി.സി.സിയില്‍ കെ.എസ്.യു ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് ഹാളിന് പുറത്തേക്ക് കടക്കുന്നതിനിടെ വാക്കേറ്റം തുടങ്ങി.
ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡി.സി.സി ഓഫീസ് ചുമതലയുള്ള ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെ.ബി.ജയറാം തുടങ്ങിയവരുള്‍പ്പെടെ എത്തിയെങ്കിലും തര്‍ക്കം തീര്‍ന്നില്ല.
മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചു മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ലോ കോളേജില്‍ ഹോസ്റ്റല്‍ വിഷയവുമായുണ്ടായ തര്‍ക്കത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡി.സി.സി ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്.
തന്നെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്ന് നിധീഷ് പാലപ്പെട്ടി പറഞ്ഞു.
സംഭവത്തില്‍ ഡിസിസിക്കും, കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്കും, എന്‍.എസ്.യു കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് നിധീഷും, ജില്ലാ പ്രസിഡണ്ട് മിഥുന്‍ മോഹനും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here