
കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തുന്നു.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണല്‍ ഓഫീസിലും മാനേജിങ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്‌ലാറ്റിലുമാണ് വിജിലന്‌സിന്റെ റെയ്ഡ്.
വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഐ.ജി എച്ച് വെങ്കടേഷ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പി ഹിമേന്ദ്ര നാഥ് ഐപിഎസിന്റെയും എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here