ന്യൂയോര്‍ക് : അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കവിതയ്ക്കുള്ള കൈരളി ടിവി യൂ എസ് എ യുടെ രണ്ടാമത് പുരസ്‌കാരം പ്രമുഖ എഴുത്തുകാരി ഡോണ മയൂരയുടെ’ ‘ ഉയിരുപ്പ് ‘ എന്ന കവിത സ്വന്തമാക്കി.

മികച്ച ധാരാളം കവിതകള്‍ വിവിധ അമേരിക്കന്‍ അലയാളീ മാധ്യമങ്ങളില്‍ എഴുതിയിട്ടുള്ള ഡോണ , എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ കണക്ടിക്കടില്‍ താമസിക്കുന്ന ഐ ടി കണ്‍സള്‍ട്ടന്റെ കൂടിയാണ് .

അസാധാരണമായ ബിംബ സാനിധ്യം കൊണ്ടും ചിത്രങ്ങള്‍ മനസില്‍ പതിയുന്നപോലെ വര്‍ണങ്ങള്‍ വിരിയിക്കുന്ന കവിത വിധികര്‍ത്താക്കള്‍ തെരെഞ്ഞെടുകയായിരുന്നു .

സങ്കടല്‍ പക്ഷി ,  ആരൊരാളത്,പൂച്ച ഇങ്ങനെ മികച്ച ധാരാളം കവിതകളുടെ രചയിതാവ് കൂടിയാണ് ഈ തിരുവനതപുരം സോദേശി.

പ്രവാസി മലയാളീ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്ന ഇമലയാളീ സാഹിത്യ അവാര്‍ഡ് പ്രോഗ്രാമില്‍ വച്ച് കൈരളി ടിവി യു എസ് എ യുടെ ക്യാഷ് അവാര്‍ഡും ഉപഹാരവും ജൂണ്‍ 30 ,വൈകുന്നേരം 5 മണിക്ക് ടൈസണ്‍ സെന്ററില്‍ വച്ച് കൈരളി ടിവി യൂ എസ് എ യുടെ പ്രവര്‍ത്തകരുടെ സാന്നിത്യത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ജെ.മാത്യൂസ് നല്‍കും.