എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് പദ്ധതിയിലെ തൊഴിലുടമാവിഹിതം 3.25 ശതമാനമായി വെട്ടിക്കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.

ഇഎസ്ഐ പദ്ധതിയിലെ വിഹിതം വന്‍തോതില്‍ കുറയുന്നത് തൊഴിലാളികളെ ദോഷകരമായി ബാധിക്കും.

തൊഴിലുടമാവിഹിതം 4.75ല്‍ നിന്ന് 3.25 ശതമാനമായും തൊഴിലാളികളുടെ വിഹിതം 1.75 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായും കുറച്ചുകൊണ്ടാണ് തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യത്തെ തൊഴിലുടമകള്‍ക്ക് വര്‍ഷത്തില്‍ പതിനായിരം കോടിയോളം രൂപയുടെ നേട്ടം ഇതുവഴി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

3.43 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇഎസ്ഐ പദ്ധതിയില്‍ അവരുടെ കുടുംബാഗങ്ങള്‍ ഉള്‍പ്പെടെ 13.32 കോടി ഗുണഭോക്താക്കളുണ്ട്.

ഉടമകളുടെ വിഹിതം വന്‍തോതില്‍ കുറയുന്നതോടെ ഇഎസ്ഐ സംവിധാനം ദുര്‍ബലമാകുമെന്ന ആശങ്കയിലാണ് തൊഴിലാളികളെന്ന് മന്ത്രി പറഞ്ഞു.