ഇഎംഎസിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്സിന്റെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.

കണ്ണൂര്‍ ലൈബ്രറി ഹാളിലാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയത്.ഇ എം എസ്സിന്റെ ലോകം സെമിനാറിന്റെ ഭാഗമായാണ് ഫോട്ടോ പ്രദര്‍ശനം.

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ എം എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് പ്രദര്‍ശനത്തിലെ ഫോട്ടോകള്‍.

സമരങ്ങളിലെ മുന്നണി പോരാളിയായ ഇ എം എസ്സിനെയും ലോക നേതാക്കള്‍ക്കൊപ്പമുള്ള ഇ എം എസ്സിനെയുമെല്ലാം ഫോട്ടോ പ്രദര്‍ശനയത്തില്‍ കാണാം.

പലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്ത്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം ഒപ്പമുള്ള ഇ എം എസ്സിന്റെ അപൂര്‍വ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉണ്ട്.

ദേശാഭിമാനിയില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന കെ മോഹനന്റത് ഉള്‍പ്പയുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറി ഇ എം എസ് ചെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ എം എസ്സിന്റെ ലോകം സെമിനാറിന്റെ ഭാഗമായാണ് ഫോട്ടോ പ്രദര്‍ശനം.

പരിപാടിയുടെ ഭാഗമായി ഞായറാഴ്ച വരെ ലൈബ്രറി ഹാളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നവോത്ഥാന സിനിമ പ്രദര്‍ശനവും നടക്കും.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഫോട്ടോ പ്രദര്‍ശനം കാണാന്‍ എത്തുന്നത്. ഫോട്ടോ പ്രദര്‍ശനം ഞായറാഴ്ച വൈകുന്നേരം അവസാനിയ്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News