കോപ്പ അമേരിക്ക: ബ്രസീലിന് വിജയത്തുടക്കം; ബൊളീവിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

സാവോ പൗലോ കോപ്പ അമേരിക്കയില്‍ ആതിഥേരായ ബ്രസീലിന് വിജയത്തുടക്കം.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ ബോളീവിയയെ തോല്‍പ്പിച്ചത്.

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോള്‍ നേടിയത്.

ഫിലിപ്പെ കൊട്ടീഞ്ഞോ ഇരട്ട ഗോളും എവര്‍ട്ടന്‍ ഒരു ഗോളും നേടി.

ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലെ അമ്പതാം മിനിറ്റില്‍ കൊട്ടീഞ്ഞോ ആണ്
ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്.

ബൊളീവിയന്‍ താരം ജസ്റ്റീനിയോയുടെ കയ്യില്‍ പന്ത് തട്ടിയതോടെ അനുവദിച്ച പെനാല്‍റ്റി കൊട്ടീഞ്ഞോ വലയില്‍ എത്തിച്ചു.

രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ വീണ്ടും വല ചലിപ്പിച്ച കൊട്ടീഞ്ഞോ ഡബിള്‍ തികച്ചു.

ഫെര്‍മീനോയുടെ ക്രോസിന് കൃത്യമായി കൊട്ടീഞ്ഞോ തലവെച്ചതോടെ രണ്ടാം ഗോള്‍ പിറന്നു.

85-ാം മിനിറ്റില്‍ എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ എവര്‍ട്ടന്‍ തന്റെ പേരില്‍ കുറിച്ചു.

സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ ടീം പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലര്‍ത്തിയതോടെ ബൊളീവിയക്ക് പിടിച്ചു നില്‍ക്കാനായില്ല.

രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളുമായി കളം നിറഞ്ഞു കളിച്ച ബ്രസീലിനെ ആദ്യ പകുതിയില്‍ ബ്രസീലിനെ പിടിച്ചു നിര്‍ത്തുന്നതില്‍ ബോളിവിയ വിജയിച്ചു.

19ന് വെനസ്വേലയ്‌ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News