കണ്ണ് നനയിക്കും ഈ കുഞ്ഞ് മാലാഖയുടെ ദൃശ്യങ്ങള്‍

പെണ്‍കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഇന്ത്യയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്ക് ഒരവസാനവുമില്ല.

പെണ്‍കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒട്ടനവധി കാമ്പെയിനുകള്‍ നടക്കുന്നുണ്ടെങ്കിലും അതെല്ലാം ബധിരകര്‍ണങ്ങളിലേക്കാണ് പതിക്കുന്നത്.

ഇന്ത്യയുടെ പല ഗ്രാമങ്ങളിലും ഇപ്പോഴും പെണ്‍കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് രാജസ്ഥാനിലെ നഗൗറില്‍നിന്നും പുറത്തുവരുന്നത്.

ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. ഏതാണ്ട് മൃതപ്രായയായിരുന്നു ഈ മാലാഖക്കുഞ്ഞ്. 

മുന്നറിയിപ്പ്: വീഡിയോയിലെ കാഴ്ച അരോചകമാണ്. കുട്ടികളും മനോദൌര്‍ബല്യമുള്ളവരും ശ്രദ്ധിക്കണം

സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം വൈറലായതോടെ രാജസ്ഥാനിലെ ജേണലിസ്റ്റ് ദമ്പതികളായ സാക്ഷി ജോഷിയും വിനോദ് കാപ്രിയും കുഞ്ഞിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കുഞ്ഞ് അപകട നില തരണം ചെയ്തതായും സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News