ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക്; അന്ത്യശാസനവുമായി ഐഎംഎ; രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരമില്ലെങ്കില്‍ അനിശ്ചിതകാല സമരം

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ മമതക്ക് അന്ത്യശാസനവുമായി ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍.

48 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സമരത്തിന് ഐക്യദാര്‍ദ്ധ്യം പ്രകടിപ്പിച് 700 ലധികം ഡോക്ടര്‍മാര്‍ രാജിവെചത്തോടെ സംസ്ഥാനത്തെ അആസ്പത്രികളുടെ പ്രവര്‍ത്തനം താറുമാറായി.

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല.

സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ മമത ബനര്‍ജിക്ക് അന്ത്യ ശാസനവുമായി എയിംസിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.

48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

റസിഡന്റ് ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെതിയത്.

അതിനിടെ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്‍ധനുമായി കൂടിക്കാഴ്ച്ച നടത്തി.

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ദ്ധ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച ഐ എം എ ദേശിയ പണിമുടക്കിന് അഹ്വാനം നല്‍കിയിട്ടുണ്ട്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 700ല്‍ അധികം ഡോക്ടമാരാണ് ഇതുവരെ ബംഗാളില്‍ രാജിവെച്ചത്.

ഇതോടെ സംസ്ഥാനത്തെ ആശുപാഡ്ജ്രികളുടെ പ്രവര്‍ത്തനം താറുമാറായി.

ഈ സാഹചര്യത്തില്‍ മമത ഡോക്ടര്‍മാരുടെ യോരം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാരും, ബംഗാള്‍ ഗവര്‍ണറും കൊല്‍ക്കത്ത ഹൈക്കോടതിയും പ്രശ്‌നം അടിയന്തരമായി പഹരിക്കണമെന്ന് മമത ബനര്‍ജിക്ക് നിര്‍ദേശവും നല്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here