ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്ത് ജിബിന്‍ ജി നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിം ആണ് ‘നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

സംവിധായകന്‍ ദിവാകൃഷ്ണയും എഡിറ്റര്‍ കൈലാഷ് എസ് ഭവനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സംഗീതം വിഷ്ണു ദാസ്. ജൂണ്‍ 23 ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിനുള്ളിലെ ലെനിന്‍ സിനിമാസ് തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. പ്രവേശനം സൗജന്യം.