കൊല്ലം: കൊട്ടാരക്കര വാളകത്ത് കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനവും കൂട്ടിയിടിച്ച ശേഷമുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ക്ക് പരുക്ക്.

ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.