
എടുത്തെറിയുമ്പോള്‍ പാതിമയക്കത്തിലായിരുന്നു ആ കുഞ്ഞ്. അലമാരയില്‍ തലയിടിച്ച് ചോരയൊലിപ്പിച്ച് പാതിജീവനില്‍ നിലത്തുകിടന്ന പിഞ്ചുബാലനെ അരുണ്‍ ആനന്ദെന്ന ക്രൂരന്‍ വീണ്ടുംചവിട്ടിമെതിച്ചു. വേദനയില്‍ പുളഞ്ഞു ഏഴ് വയസ്സ് മാത്രം ഉണ്ടായിരുന്ന ആ പൊന്നുമോന്‍.
മാര്‍ച്ച് 28 ന് പുലര്‍ച്ചെ തൊടുപുഴയില്‍നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ കുമാരമംഗലത്ത് അരങ്ങേറിയ ക്രൂരതകളുടെ കഥകള്‍ വേദനയോടെയും നടുക്കത്തോടെയും അല്ലാതെ കേള്ക്കാ ന്‍ നമുക്ക് ആവില്ലായിരുന്നു. പത്തുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ആ ദുഃഖവാര്‍ത്തയെത്തി… കേട്ടവരിലെല്ലാം കണ്ണീര്‍ച്ചാലുകള്‍ ഒഴുകി. പ്രതീക്ഷകള്‍ വിഫലമായി.
അവന്‍ പോയി. പക്ഷേ ഇതിനെല്ലാം സാക്ഷിയായി അവന്റെഫ പാപ്പി ഇല്ലാത്ത ലോകത്ത് ഒരു കുഞ്ഞനിയന്‍ ഉണ്ട്. പാപ്പിയുടെ വിരല്‍ത്തുമ്പില്‍ സുരക്ഷാ കണ്ടെത്തിയിരുന്ന അവന്‍ ജീവിതത്തിലെ കറുത്ത ദിനങ്ങളെ എങ്ങനെ നേരിടുന്നു ? ആരുണ്ടാകും അവനെ ഉണ്ണാനും ഉറക്കാനും ? കളിക്കാനും ..നീ സമയത്തിന് കഴിക്കുന്നുണ്ടോ ? ഉറങ്ങുന്നുണ്ടോ ?? ചോദ്യങ്ങല്‍ നിരവധിയാണ്.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് തല്ലിക്കൊന്ന കുഞ്ഞിന്റെ അനുജന്‍ മറ്റൊരു കാരാഗൃഹത്തില്‍ എന്ന് കുഞ്ഞിന്റെ അമ്മൂമ്മ. കുഞ്ഞിന് വേണ്ടി കൈരളി ന്യൂസിന് അമ്മൂമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന കത്ത്. തൊടുപുഴയിലെ ഞെട്ടിക്കുന്ന സംഭവത്തില്‍ ഇടപെടുന്ന കൈരളി ന്യൂസിന്റെ വാര്‍ത്താ സംവാദങ്ങള്‍ കണ്ടാണ് കുഞ്ഞിന്റെ അമ്മൂമ്മ ചാനലിനോട് സഭായം അഭ്യര്‍ത്ഥിച്ച് കത്തെഴുതിയത്.
കഴിഞ്ഞ ദിവസം കുഞ്ഞിനെ കോടതി വരാന്തയില്‍ കണ്ടപ്പോഴാണ് അമ്മൂമ്മയ്ക്ക് മറ്റൊരു തടവറിയാണ് അവനെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാത്. കുഞ്ഞിനെ ചില്‍ഡ്രണ്‍ വെര്‍ഫയര്‍ കമ്മറ്റി വിട്ടുകൊടുത്തിരുക്കുന്നത് മരിച്ച് പോയ അച്ഛന്റെ മാതാപിതാക്കള്‍ക്കാണ്.
പ്രായാധിക്യത്താല്‍ ഇവര്‍ക്ക് കുഞ്ഞിനെ നോക്കാനാകുന്നില്ലെന്നുംം കുഞ്ഞിന് സന്തോഷമുള്ള ഇടം അവിടെ ഇല്ലെന്നും അമ്മൂമ്മ ആരോപിക്കുന്നു. അവന്‍ ചിരിക്കുന്നില്ല, രാത്രിയില്‍ ഉറക്കത്തില്‍ ചാടി എഴുന്നേറ്റ് കരയുന്നു. കോടതി വരാന്തയില്‍ തന്നെ കാണുമ്പോല്‍ അവന്‍ തന്നെ വിട്ട് നല്‍കരുതേ എന്ന് ആവശ്യപ്പെട്ട് കരഞ്ഞു.
കുരുന്നുകലെ കാക്കാന്‍ എന്ന രീതിയില്‍ കേരളി അന്ന് ചെയ്ത ചര്‍ച്ചകളിലെ ഈ കുരുന്ന് ഇപ്പോല്‍ അനുഭവിക്കുന്നത് ഇതാണ് എന്നാണ് അമ്മൂമ്മയുടെ എഴുത്ത്.
ശോഭന ടീച്ചറുടെ കത്ത് ഞങ്ങള്‍ ആധികാരികമായും കേരള സമൂഹത്തിനും സമര്‍പ്പിക്കുന്നു. ഈ കുഞ്ഞിന് സുരക്ഷിവും സമാധാന പൂര്‍ണ്ണവുമായ ജീവിതം എത്രയും വേഗം ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
സഹായം അഭ്യര്‍ത്ഥിച്ച് കൈരളി ന്യൂസിന് കത്തെഴുതാന്‍ മുത്തശ്ശിയെ പ്രേരിപ്പിച്ചത് കൈരളി ന്യൂസിലെ വാര്‍ത്താസംവാദം പരിപാടിയാണ്. അന്നത്തെ വാര്‍ത്താസംവാദം കാണാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here