വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളില്‍ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി പിടികിട്ടാ പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.

വിതുര കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ജാമ്യം എടുത്തു മുങ്ങുകായിരുന്നു . 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു . കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. 1996 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ കഴിയവെയാണ് ഒളിവില്‍ പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News