ചാണകത്തില്‍ നിന്നും ലഭിച്ച 5 പവന്‍ താലിമാല ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി; അധ്യാപികയും കുടുംബവും മാതൃകയായി

കൊല്ലം കടയ്ക്കലില്‍ കൃഷി ആവശ്യത്തിന് വാങ്ങിയ ചാണകത്തില്‍ നിന്നും ലഭിച്ച 5 പവന്‍ താലിമാല ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനല്‍കി അധ്യാപികയും കുടുംബവും മാതൃകയായി.നഷ്ടപ്പെട്ട മാല തിരിച്ചു ലഭിച്ചപ്പോള്‍ പാരിതോഷികമായി ഒരു സ്വര്‍ണ മോതിരം ഇല്ല്യാസും ഷീജയും അദ്ധ്യാപക ദമ്പതികള്‍ക്ക് നല്‍കി.

കഴിഞ്ഞ ആറു മാസങ്ങള്‍ക്കു മുമ്പ് കൊല്ലം ഇട്ടിവ വയ്യാനം സ്വദേശിയായ ഷൂജ ഉള്‍ ഹക്കും ഭാര്യ ഷാഹിനയും അഞ്ചലിലുള്ള ചാണക വ്യാപാരിയായ ശ്രീധരനില്‍ നിന്നും ഒരു ലോഡ് ചാണകം കൃഷിയിടത്തിലേക്ക് ഇറക്കിയിരുന്നു. ചാണകം കൃഷി ആവശ്യത്തിനായി കുറയേച്ചേ ഉപയോഗിച്ചു വരവെയാണ് കഴിഞ്ഞമാസം ചാണകത്തില്‍ നിന്നും ഇല്യാസ് എന്ന മുദ്രപതിച്ച താലിമാല ലഭിക്കുന്നത്.

അന്നുതന്നെ ശ്രീധരനോട് സ്വര്‍ണം വല്ലതും നഷ്ടമായോ എന്ന് അന്വേഷിക്കുകയും സ്വര്‍ണ്ണം ശ്രീധരന്റെതല്ല എന്നു മനസ്സിലാക്കിയ ഷൂഷ ഉള്‍ ഹക്കും ഭാര്യ ഷാഹിനയും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി സ്വര്‍ണം ലഭിച്ച വിവരം താലിയുടെ ചിത്രമുള്‍പ്പെടെ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരാഴ്ച മുമ്പ് ഉടമസ്ഥനായ ഇല്ല്യാസ് വിളിച്ച് മാല തന്റെ ഭാര്യ ഷീജയുടെതാണന്ന് അറിയിച്ചു. അന്വേഷണത്തില്‍ താലിമാല ഷീജയുടെതാ ണെന്ന് മനസ്സിലാക്കുകയും ചെയ്തു .രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ഷക കുടുംബമായ ഇവര്‍ക്ക് നാല് പശു കിടാങ്ങള്‍ ആണ് ഉണ്ടായിരുന്നത് .പുലര്‍ച്ചെ പശുവിനെ കറക്കുന്നതിനിടെ ഷീജ തന്റെ കഴുത്തിലുണ്ടായിരുന്ന താലിമാല അഴിച്ചു കാലികള്‍ക്ക് തീറ്റ കോരുന്ന ചങഴയില്‍ ഇട്ടു.

കറവ കഴിഞ്ഞു മാല എടുക്കാന്‍ മറന്നു പോവുകയും ചെയ്തു. കാലികള്‍ക്ക് തീറ്റ കൊടുക്കാന്‍ എത്തിയ ഭര്‍ത്താവ് ചങഴയില്‍ തീറ്റ വാരിയിട്ടു കാലുകള്‍ക്ക് നല്‍കുകയും ചെയ്തു. തന്റെ മാല ചങഴയി ഉള്ളത് ഷീജ ഭര്‍ത്താവിനോട് പിന്നിടാണ് പറയുന്നത്. മാല അന്വേഷിച്ച് കിട്ടിയില്ല തീറ്റയ്‌ക്കൊപ്പം പശുവിന്റെ ഉള്ളില്‍ മാല പോയിരുന്നു.

വയറിളകാനുള്ള മരുന്നുകള്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും മാല ലഭിച്ചില്ല.കുറച്ച് നാളുകള്‍ക്ക് ശേഷം പശുവിനെ വില്പന നടത്തിയിരുന്നു. നഷ്ടപ്പെട്ട മാലയെ കുറിച്ച് മറന്ന് ഇരിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ മാലയെ കുറിച്ചറിയുന്നത്.കടക്കല്‍ സ്റ്റേഷനിലെത്തിയ ഷൂജ ഉള്‍ മുല്‍ക്കും ഭാര്യ ഷാഹിനയും മാലയുടെ ഉടമസ്ഥരായ ഇല്ല്യാസിനും ഭാര്യയ്ക്കും മാല കൈമാറി.

രണ്ട വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇവര്‍, അധ്യാപക കുടുംബത്തിന്റെ സത്യസന്ധതയില്‍ കടക്കല്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. തങളുടെ നഷ്ടപ്പെട്ട മാല തിരിച്ചു ലഭിച്ചപ്പോള്‍ പാരിതോഷികമായി ഒരു സ്വര്‍ണ മോതിരം നല്‍കാനും ഇല്ല്യാസും ഭാര്യയും മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News