ഡോക്ടര്‍മാരുടെ സമരം: സമവായ നീക്കവുമായി മമത ബാനര്‍ജി രംഗത്ത്

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ സമവായ നീക്കവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ മമത ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ കയറാന്‍ അഭ്യര്‍ഥിച്ചു. സമരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്തിന് പിന്നാലെയാണ് മമതയുടെ നീക്കം. പുറത്തുനിന്നുള്ളവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും മമത വിമര്‍ശിച്ചു.

ജൂനിയര്‍ ഡോക്ടറെ ഒരു സംഘമാളുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് സമവായ ശ്രമങ്ങളുമായി മമത ബാനര്‍ജി രംഗത്തെത്തിയത്.

ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് മമത വ്യക്തമാക്കി. സമരം തുടരുന്നത് നിര്‍ഭാഗ്യകരമാണ്. സമരം നടത്തുന്നവര്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിക്കില്ല. ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും നിരവധി രോഗികള്‍ ചികിത്സ കിട്ടാതെ വിഷമിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സമരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.പ്രശ്‌നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു.

ഇതോടെയാണ് മമതയുടെ നീക്കം. ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് താന്‍ തയ്യാറാണെന്നും, റണ്ട് ദിവസമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും മമത വിമര്‍ശിച്ചു. അതോടൊപ്പം സംസ്ഥാനത്ത് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്നും, ബിജെപിയുടെ രാഷ്രീയ ഗൂഡാലോചനയുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News