കേരളത്തിന്റെ ജനകീയ കായിക വിനോദമാണ് വടംവലി 2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്നു മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ ‘ആഹാ നീലൂര്‍’ എന്ന വടംവലി ടീമിന്റെ നാമധേയം സ്വീകരിച്ചുകൊണ്ട് പുതിയ മലയാള സിനിമ ഒരുങ്ങുന്നു.

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന് ‘ആഹാ’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്ക് വഴി റിലീസ് ചെയ്തത്.


സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാം നിര്‍മ്മിച്ച് എഡിറ്റര്‍ കൂടിയായ ബിബിന്‍ പോള്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന കായിക പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രത്യേക മേക്ക് ഓവറിലാണ് എത്തുന്നത്. ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന ‘ആഹാ’യുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

പോളിഷ് സിനിമാട്ടോഗ്രാഫര്‍ ആര്‍തര്‍ സ്വാര്‍സ്‌ക്കിയുടെ അസോസിയേറ്റ് ആയ രാഹുല്‍ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘ആഹാ’യുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും.