കോപ്പ അമേരിക്ക: അര്‍ജന്റീനയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി.

കൊളംബിയക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളും പിറന്നത്.

ശക്തമായ മുന്നേറ്റമായിരുന്നു അര്‍ജന്റീനക്കതിരെ കൊളംബിയ നടത്തിയത്.

അതേസമയം, രണ്ടാം പകുതിയില്‍ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ മെസിയും കൂട്ടരും ശ്രമിച്ചെങ്കിലും അതൊന്നും ഗോള്‍ നേട്ടത്തിലേക്ക് എത്താന്‍ പോന്നതായിരുന്നില്ല.

71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുനാന്‍ സപാറ്റയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News