
കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി.
ചില സോപ്പ് കുട്ടപ്പന്‍മാരും അമൂല്‍ ബേബികളും മുതിര്‍ന്ന് നേതാക്കള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നു. എ.കെ.ആന്റണിയടക്കമുള്ള മുതിര്‍ന്ന് നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയ്ക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ ആക്രമണം കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുള്ളില്‍ വിഭാഗിയതയ്ക്ക് തുടക്കമിട്ടിരിക്കുന്നു.
എ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ആന്റണിക്കൊപ്പമുള്ള നേതാക്കള്‍ വിശ്വസിക്കുന്നു.
സീനിയര്‍ നേതാക്കള്‍ക്കെതിരെ ബോധപൂര്‍വ്വമായ ആക്രമണം നടത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്ന് കുറ്റപ്പെടുത്തിയ കൊടിക്കുന്നില്‍ സുരേഷ് ഇത് ആരെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വ്യക്തമാക്കി.
യുവനേതാക്കള്‍ക്ക് ആവസരം നല്‍കുന്നില്ലെന്ന് പരാതിയോട് കൊടിക്കുന്നേല്‍ സുരേഷ് ഇങ്ങനെ പ്രതികരിച്ചു.
സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും കോണ്‍ഗ്രസിനുള്ളില്‍ ആന്റണിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കൊടിക്കുന്നില്‍ സുരേഷ് ആവിശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here