തിരുവനന്തപുരം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സൗമ്യയുമായി അജാസിന് അടുത്ത ബന്ധമാണുണ്ടായിരുന്നെതെന്ന് പൊലീസിന്റെ കണ്ടെത്തല്‍.
ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ഇരുവരും തമ്മിലുള്ള ഫോണ്‍ വിളികളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സൗമ്യയ്ക്ക് അജാസ് ഒന്നേകാല്‍ ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. ഇത് തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് അജാസ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതില്‍ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞു.
അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here