ട്രാന്‍സ്ജന്‍ഡേഴ്‌സ് സൗന്ദര്യ റാണിയെ തേടിയുള്ള ‘ക്വീന്‍ ഓഫ് ദ്വയ സീസണ്‍ ത്രീ’ ജൂണ്‍ 18ന്

ട്രാന്‍സ്ജന്‍ഡേഴ്‌സ് വിഭാഗത്തിലെ സൗന്ദര്യ റാണിയെ തേടിയുള്ള സൗന്ദര്യ മത്സരം ക്വീന്‍ ഓഫ് ദ്വയ സീസണ്‍ ത്രീ ജൂണ്‍ 18ന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

മൂന്ന് വിഭാഗങ്ങളിലായി 17 സുന്ദരികള്‍ അഴകിന്റെ റാണിപട്ടത്തിനായി മത്സരത്തില്‍ മാറ്റുരയ്ക്കും. ദ്വയ ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് ക്വീന്‍ ഓഫ് ദ്വയ 2019 സംഘടിപ്പിക്കുന്നത്.

മൂന്ന് വിഭാഗത്തിലായി പതിനേഴ് സുന്ദരിമാര്‍. ക്വീന്‍ ഓഫ് ദ്വയ രണ്ടായിരത്തി പത്തൊമ്പത്തില്‍ മൂന്ന് വിഭാഗങ്ങളിലായി തെരഞ്ഞെടുക്കുന്ന അഴകിന്റെ റാണിയെ ചൊവ്വാഴ്ച അറിയാം. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് വിജയകരമായി ആദ്യ രണ്ട് സീസണുകള്‍ പൂര്‍ത്തിയാക്കിയ ദ്വയ സൗന്ദര്യ മത്സരത്തിന്റെ മൂന്നാം പതിപ്പിന് വേദിയാകുന്നത്.

ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ദ്വയ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ നടന്ന ഗ്രൂമിംഗ് സെഷനില്‍ മത്സരാര്‍ത്ഥികള്‍ അവസാന വട്ട ഒരുക്കവും പൂര്‍ത്തിയാക്കി. മത്സരാര്‍ഥികളുടെ പൊതു വിജ്ഞാനം, ഫാഷന്‍ സെന്‍സ്, ആത്മവിശ്വാസം എന്നിവയുടെ വിലയിരുത്തല്‍ കൂടിയാണ് ക്വീന്‍ ഓഫ് ദ്വയ.

ജൂണ്‍ പതിനെട്ടിനു ദ്വയയുടെ മൂന്നാം പതിപ്പിന് അരങ്ങുണരുമ്പോള്‍ മത്സരത്തിനു മാറ്റേകാന്‍ മലയാള സിനിമാ താരങ്ങളും എത്തുന്നുണ്ട്. പ്രിയാമണി ഭാവന രമ്യ നമ്പീശന്‍ റിമ കല്ലിങ്ങല്‍ അനുശ്രീ ഉണ്ണിമുകുന്ദന്‍ സ്റ്റീഫന്‍ ദേവസ്യ തുടങ്ങിയ പ്രൗഢഗംഭീരമായ താരനിരയാണ് ക്വീന്‍ ഓഫ് ദ്വയ 2019 വേദിയിലെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like