ലോകപ്പില്‍ ആവേശകരമായി ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 337 റണ്‍സ് വിജയ ലക്ഷ്യം.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ 337 റണ്‍സ് ഉയര്‍ത്തിയത്.

113 പന്തുകളില്‍ നിന്ന് 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 140 റണ്യാണ് രോഹിത് നേടിയത് തുടക്കം മുതല്‍ പാക് ബൗളര്‍മാരോട് ഒരു ദാക്ഷിണ്യവുമില്ലാതെയായിരുന്നു രോഹിത് ശര്‍മയുടെ പ്രകടനം.

രോഹിത് ശര്‍മയ്ക്ക് പുറമെ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 57 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച സംഭാവനകള്‍ നല്‍കി.

സ്‌കോര്‍ 305 ല്‍ നില്‍ക്കെ അല്‍പനേരം മഴ കളിയുടെ രസംകൊല്ലിയായി എത്തിയെങ്കിലും പെട്ടന്ന് തന്നെ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞു.

നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.