പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു.

അപൂര്‍വ്വ ഇനം പക്ഷികളേയും വേഴാമ്പത്തില്‍ കുടുംബത്തില്‍പ്പെട്ട നിരവധി പക്ഷികളേയും നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ബൈജു അതിരപ്പിള്ളി കാടിന്റെ പ്രിയതോഴനായിരുന്നു.

കാടിന്റെയും നാടിന്റെയും സ്പന്ദനം ഒരേ താളത്തില്‍ അലിഞ്ഞ് ചേര്‍ന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ബൈജു വാസുദേവന്റേത്.

കാടില്ലെങ്കില്‍ നാടില്ലെന്ന തത്വശാസ്ത്രവുമായി ആതിരപ്പിള്ളി വനമേഖലയെ തന്റെ പ്രവര്‍ത്തനപര്‍വ്വമാക്കി മാറ്റി ബൈജു പക്ഷികളുടെയും മൃഗങ്ങളുടെയും രക്ഷകനായി.

അതിരപ്പിള്ളി വനമേഖലയില്‍ നിരവധി വേഴാമ്പലുകള്‍ക്ക് ബൈജു അഭയമൊരുക്കി.

അപകടത്തില്‍ അച്ഛന്‍ മരിച്ച വേഴാമ്പല്‍ കുഞ്ഞിന് പോറ്റച്ഛനായ ബൈജു കൂട്ടില്‍ അവശേഷിച്ച ഇണയ്ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ചു.

കാട്ടു തീ തടയാനും വന നശീകരണത്തിന് എതിരായും തന്റെ കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തിയ ബിജു കൈരളി ടി.വി യുടെ ശ്രദ്ധേയമായ വിവിധ പരിപാടികളിലൂടെയാണ് പൊതു രംഗത്തേക്ക് കടന്ന് വന്നത്.

കഴിഞ്ഞ ദിവസം കൈരളി ടിവി യിലെ പുട്ടും കട്ടനും എന്ന പരിപാടിയില്‍ പങ്കെടുത്ത ബൈജു നാടന്‍ പാട്ട് പാടിയും നാടന്‍ വിഭവങ്ങള്‍ തയ്യാറാക്കിയും തന്റെ നാട്ടറിവുകള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയാണ് വിട പറഞ്ഞത്.

മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബൈജു പങ്കെടുത്ത പുട്ടും കട്ടനും തന്നെയായിരിന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന ടെലിവിഷന്‍ ഷോയും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here