തലശ്ശേരി – നായനാര്‍ റോഡ് നാമത്ത് മുക്കില്‍ സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ബോംബേറ്.

ബോംബേറില്‍ അഞ്ച് സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലശ്ശേരി നാമത്ത് മുക്കില്‍ ഗൃഹ പ്രവേശന ചടങ്ങിനെത്തിയ സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആര്‍ എസ്സ് എസ്സുകാര്‍ ബോംബെറിഞ്ഞത്.

യാതൊരു പ്രകോപനവും എല്ലാതെയായിരുന്നു ആര്‍ എസ് എസ്സുകാര്‍ ഏകപക്ഷീയമായ ആക്രമണം നടത്തിയത്.

ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബാണ് സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞത്.ബോംബേറില്‍ അഞ്ച് സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സുബീഷ് വി കെ,അശ്വിന്‍,യദുല്‍ കൃഷ്ണന്‍,വിധുന്‍,അര്‍ജുന്‍ ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിധുന്‍,സുബീഷ് എന്നിവര്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ എ എന്‍ ഷംസീര്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.