പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.

വികസനഫണ്ട് വാര്‍ഡുകള്‍ മുതല്‍ തുല്യമായി വീതിക്കുന്നതാണ് നിലവിലെ രീതി.

എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ആവശ്യമായ മുന്‍ഗണന നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ നയം.

പ്രാദേശിക മേഖലയില്‍ മികച്ച ജനകീയ പങ്കാളിത്തത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ വികസന കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

ഇങ്ങനെ നിരവധി തീരദേശറോഡുകളും നിര്‍മ്മിക്കാനായെന്ന് മന്ത്രി പറഞ്ഞു .

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പാവയില്‍ പരപ്പാറ തീരദേശ വികസന റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പാവയില്‍ പരപ്പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാവയില്‍ പരപ്പാറ തീരദേശ റോഡ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 60. 75 ലക്ഷം രൂപ മുടക്കിയാണ് നിര്‍മിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന അധ്യക്ഷയായി. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പ്രകാശന്‍ മാസ്റ്റര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ ടി പ്രമീള,

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍, കെ ജി പ്രജിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രകാശന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലിവളപ്പില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ ടി മനോഹരന്‍, സുഭാഷിണി പി തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.