ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്ക് മിന്നുന്ന ജയം.

ഇടയ്ക്ക് രണ്ട് തവണ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

ഇതോടെ ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തിലും ജയം ആവര്‍ത്തിച്ചിരിക്കുകയാണ് ഇന്ത്യ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ തുടക്കം മുതല്‍ പാക് നായകന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ രോഹിതും രാഹുലും ഉയര്‍ത്തിയത് 136 റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ് 140 റണ്‍സാണ് രോഹിത് നേടിയത്.

പാക്കിസ്ഥാനെതിരെ രോഹിതിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറാണ് ഈ മത്സരത്തില്‍ പിറന്നത് പാക് ബോളര്‍മാര്‍ ഓരാളൊഴിയാതെ ഈ മത്സരത്തില്‍ രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

രോഹിതിന് പിന്‍തുണയുമായി ക്യാപ്റ്റന്‍ കോഹ്ലികൂടി എത്തിയതോടെ ഒരു ഘട്ടത്തിന്‍ ഇന്ത്യന്‍ സ്‌കോര്‍ 360 കടക്കും എന്ന് വരെ പ്രവചിക്കപ്പെട്ടു.

77 റണ്‍സെടുത്ത രോഹിത്ത് 11000 ക്ലബ്ബിലെത്തുന്ന എറ്റവും വേഗതയേറിയ ബാറ്റ്‌സ്മാനുമായി.

എന്നാല്‍ അവസാന ഓവറുകളില്‍ പാക് ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു പാണ്ഡ്യ മടങ്ങിയതോടെയാണ് ഇന്ത്യന്‍ സ്‌കോറിങിന് വേഗം കുറഞ്ഞത്.

മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്‍ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്.

ശ്രദ്ധിച്ച് കളിച്ച പാക് ഓപ്പണര്‍മാര്‍ മോശം പന്തുകളെ കണക്കിന് ശിക്ഷിക്കുകയും ചെയ്തു ഒരു ഘട്ടത്തില്‍ വിജയം അപ്രാപ്യമല്ലെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പാക് പ്രകടനം എന്നാല്‍ വിക്കറ്റുകള്‍ വീണ് തുടങ്ങിയതോടെ കളിയുടെ ഗതിമാറി.

ഇടയ്ക്ക് മഴകൂടി വന്നതോടെ പാക്കിസ്ഥാന്‍ പരാജയം സമ്മതിച്ചു. 35 ഓവറില്‍ 166 റണ്‍സെന്ന നിലയില്‍ നിര്‍ക്കുമ്പോഴാണ് മഴ വീണ്ടും കളിയെ തടസപ്പെടുത്തിയത്.

ഡക്ക്-വര്‍ത്ത് ലൂയിസ് നിയമപ്രകാരം മഴയ്ക്ക് ശേഷം കളി പുനരാരംഭിക്കുമ്പോള്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായിരുന്നു.

ജയിക്കാന്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് അഞ്ചോവറില്‍ 136 റണ്‍സ്.

ജയമുറപ്പിച്ച് തന്നെയാണ് ഇന്ത്യ മഴയ്ക്ക് ശേഷം വീണ്ടും മൈതാനത്തിറങ്ങിയത്.

ഇതോടെ ലോകകപ്പുകളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.