പട്ടികജാതി വിഭാഗത്തിലുള്ളവർക്ക‌് ഭവനനിർമാണം പൂർത്തീകരിക്കാൻ പ്രത്യേക ധനസഹായ  പദ്ധതിയുമായി സംസ്ഥാന സർക്കാർ

പട്ടികജാതി വിഭാഗത്തിലുള്ളവർക്ക‌് ഭവനനിർമാണം പൂർത്തീകരിക്കാൻ പ്രത്യേക ധനസഹായ  പദ്ധതിയുമായി സംസ്ഥാന സർക്കാർ. ധനസഹായമായി പരമാവധി ഒന്നരലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ പദ്ധതിക്ക‌് പട്ടികജാതി വികസന വകുപ്പ‌് രൂപം നൽകി.

വിവിധ വകുപ്പുകൾ വഴി ഭവന നിർമാണ ധനസഹായ തുക പൂർണമായി കൈപറ്റിയിട്ടും നിർമാണം പൂർത്തീകരിക്കാൻ കഴിയാത്തവർ, മേൽക്കൂര നിർമിക്കാൻ കഴിയാത്തതിനെ തുടർന്ന‌് ധനസഹായത്തിന്റെ അവസാന ഗഡു കൈപ്പറ്റാൻ കഴിയാത്തവർ, വീട‌് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർ എന്നിവർക്ക‌ാണ‌്  ധനസഹായം.

2019–-20 സാമ്പത്തിക വർഷം 5000 ഗുണഭോക്താക്കൾക്ക‌് സഹായം നൽകാൻ പട്ടികജാതിവികസന വകുപ്പ‌് തീരുമാനിച്ചു. ധനസഹായ തുക കൈപ്പറ്റി പത്ത‌് വർഷം വരെയായവർക്കും ഒരുലക്ഷം രൂപ വരെ വാർഷിക കുടുംബവരുമാനമുള്ളവർക്കായിരിക്കും യോഗ്യത. മുന്നുഗഡുക്കളായി തുക വകുപ്പിന്റെ ഇ–-ഹൗസിങ് സൈറ്റ‌് വഴി ഗുണഭോക്താക്കളുടെ ബാങ്ക‌് അക്കൗണ്ടിൽ നിക്ഷേപിക്കും.

തുക അനുവദിക്കാൻ മുൻഗണന മാനദണ്ഡങ്ങളും നിശ്ചയിച്ചു. മുൻഗണന മാനദണ്ഡ പ്രകാരം ഏറ്റവും കൂടുതൽ മാർക്ക‌് ലഭിക്കുന്നവർക്കാണ‌് ആദ്യം ധനസഹായം. മേൽക്കൂര മാറ്റേണ്ടവർ, ബലപ്പെടുത്തേണ്ടവർ–-30,  വാതിൽ , ജനൽ ഇല്ലാത്തവർ–-20, തറ, ചുമര‌് പൂർത്തീകരിക്കാത്തവർ, ബലപ്പെടുത്തേണ്ടവർ–-15, വാർഷിക കുടുംബവരുമാനം 50 000 രൂപയിൽ താഴെയുള്ളവർ–-15, അടുക്കള നിർമാണം പൂർത്തീകരിക്കേണ്ടവർ–-10, ചുവരുകൾ പ്ലാസ‌്റ്ററിങ്‌ നടത്തേണ്ടവർ–-5, നിലം തയ്യാറാക്കേണ്ടവർ–-5 എന്നിങ്ങയൊണ‌് മാർക്ക‌്.

നിർമാണത്തിന്റെ ഒരോഘട്ടവും പട്ടികജാതി വികസന ഓഫീസർ വിലയിരുത്തും. ആകെ തുകയുടെ 30, 50, 20 ശതമാനമാണ‌് മൂന്നുഗഡുക്കളായി നൽകുക. നിർമാണം പൂർത്തിയാകുമ്പോൾ അവസാന ഗഡുവും കൈമാറും.

ലൈഫ‌് പദ്ധതി ആരംഭിക്കുന്നതിന‌് മുമ്പ‌് സർക്കാർ 24000 വീടുകൾ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക‌് അനുവദിച്ചിരുന്നു. ഇതിൽ പകുതിവീടുകളുടെ നിർമാണം പൂർത്തിയായി. ശേഷിക്കുന്നവയുടേയും ലൈഫ‌് പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടേയും നിർമാണം പുരോഗമിക്കുകയാണ‌്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News