ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ടൂറിസ്റ്റ് വിസക്കാർക്ക് സൗജന്യ പ്രീ പെയിഡ് മൊബൈൽ ഫോൺ സിം കാർഡ്. ഒരു മാസത്തെ സമയ പരിധിയിൽ  ആണ്  സന്ദര്‍ശകര്‍ക്ക് സൗജന്യമായി  ഡു സിം കാർഡ്   നൽകുക .    

ട്രാൻസിറ്റ് വിസ, സന്ദർശക വിസ, വിസ ഓണ്‍  അറൈവൽ, ജിസിസി പൗരന്മാർ എന്നിവർക്കും സൗജന്യ  സിം കാര്‍ഡ്‌   ലഭ്യമാകുമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു.    

എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെ കണക്ട് വിത് ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ സിം കാർഡ് നൽകുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ.

മൂന്നു മിനിറ്റ് ടോക് ടൈം, 20 എംബി മൊബൈൽ ഡാറ്റ എന്നിവയും സൗജന്യമായുള്ള സിം കാർഡ് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.    ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1, 2, 3 ലൂടെ എത്തുന്നവർക്ക് സിം ലഭ്യമാകും.  ദുബായിലെത്തുന്ന സഞ്ചാരികളുടെ സന്തോഷമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്മാർട് ദുബായ് ഓഫീസ് ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു. 

30 ദിവസത്തേയ്ക്ക് മാത്രമാണ് ഈ സിം കാർഡ് ഉപയോഗിക്കാനാവുക. വിനോദ സഞ്ചാരികൾ യുഎഇയിൽ നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോൾ സിം പ്രവർത്തന രഹിതമാകുമെന്ന് ഡു എക്സിക്യുട്ടീവ് വൈസ് പ്രസി‍ഡന്റ് ഫവാദ് അൽ ഹാസാവി അറിയിച്ചു.