മസ്തിഷ്‌ കജ്വരം: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം(എന്‍സെഫലൈറ്റിസ്) ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി. അസുഖബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ഈ മാസം ഒന്നു മുതല്‍ സര്‍ക്കാര്‍ വക ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എസ്‌കെഎംസിഎച്ച്) 197 കുട്ടികളെയും കേജ്രിവാള്‍ ആശുപത്രിയില്‍ 91 കുട്ടികളെയും മസ്തിഷ്‌കജ്വരം സംശയിച്ചു പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ എസ്‌കെഎംസിഎച്ചില്‍ 83 കുട്ടികളും കേജ്രിവാള്‍ ആശുപത്രിയില്‍ 17 കുട്ടികളും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതേസമയം രക്തത്തില്‍ പഞ്ചസാരയുടെ അളവു പെട്ടെന്നു താഴുന്ന ഹൈപ്പോഗ്ലൈസീമിയ മൂലമാണ് 10 വയസ്സില്‍ താഴെയുള്ള ഏറെ കുട്ടികളും മരിച്ചതെന്നും അഭിപ്രായമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News