ബൈജു ….നിങ്ങള്‍ പറയാന്‍ ബാക്കിവെച്ചത് , ഇതാ ഞങ്ങള്‍ പറയുന്നു; കൈരളി ടി വി യുടെ ‘പുട്ടും കട്ടനും’ പരിപാടി ഇന്ന് രാത്രി 09.30 ന്

അന്ന് ജൂണ്‍ 12 2019, കൈരളി ടി വി യുടെ പുട്ടും കട്ടനും എന്ന പരിപാടിയുടെ ഷൂട്ട് കൊച്ചിയില്‍ നടക്കുന്നു. അതിഥികള്‍ വന്ന് പാചകം ചെയ്യുന്ന ഒരു ശൈലി പരിപാടിക്കുണ്ട് .
ഷൂട്ട് ആരംഭിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ ഞങ്ങടെ പ്രൊഡ്യൂസര്‍ പ്രീത അതിഥിയുമായി ഫ്ലോറില്‍ എത്തി .
ബൈജു കെ വാസുദേവന്‍ .കൈരളിക്ക് അദ്ദേഹം ചിര പരിചിതന്‍ . കൈരളിയുടെ ഫുഡ് ഓണ്‍ റോഡ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹത്തിന്റെ ടെലിവിഷന്‍ ഷോകളിലേയ്ക്കുള്ള അരങ്ങേറ്റം .’പുട്ടും കട്ടനും ‘എന്ന പരിപാടിയെ കുറിച്ച് ഞങ്ങള്‍ വിശധീകരിച്ചു. അങ്ങനെ
അദ്ദേഹത്തേയും ഒപ്പം കൂട്ടി ഞങ്ങള്‍ ഷോ ആരംഭിച്ചു .വളരെ അധികം രസകരമായ മുഹൂര്‍ത്തങ്ങള്‍ .അദ്ദേഹം പാകം ചെയ്ത രണ്ട് വിഭവങ്ങള്‍ ,ഒപ്പം ഒരു പാട്ടും .

ഷൂട്ട് കഴിഞ്ഞു ഞങ്ങളോട് യാത്രപറഞ്ഞു മടങ്ങവെ അദ്ദേഹം പറഞ്ഞു ‘പുറത്തുനിന്നുനോക്കിയാല്‍ കാടിനെ അറിയാന്‍ പറ്റില്ല .കാടറിയണമെങ്കില്‍ കാടിന്റെ ഉള്ളില്‍ പോകണമെന്ന് ‘.

അന്ന് പരിപാടിയില്‍ പങ്കെടുത്തതിന്റെ സന്തോഷം അറിയിച്ചു ബൈജു കെ വാസുദേവന്‍ ഒരു എഫ്ബി പോസ്റ്റിട്ടു .

‘ടെലികാസ്റ്റ് എന്നാണെന്ന് അറിയിക്കാം കാണണം എന്ന് പറഞ്ഞാണ് ആ പോസ്റ്റ് അവസാനിക്കുന്നത് …

ബൈജു ….നിങ്ങള്‍ പറയാന്‍ ബാക്കിവെച്ചത് ഇതാ ഞങ്ങള്‍ പറയുന്നു .

‘ബൈജുവിന്റെ സാനിധ്യത്താല്‍ സമ്പന്നമായ പുട്ടും കട്ടന്റെയും ആ അധ്യായം ഞങ്ങള്‍ തിങ്കളാഴ്ച (17-6-2019)രാത്രി 9.30നു കൈരളിയിലൂടെ സമര്‍പ്പിക്കുന്നു. ‘.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News