ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാര നിര്‍ണയത്തില്‍ തെരഞ്ഞെടുക്കെപ്പട്ട കാര്‍ട്ടൂണ്‍ പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാണെന്നാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.

ഭരണഘടനാപരമായ കാര്യങ്ങളില്‍ ഏതെങ്കിലും മതത്തിനെയോ വ്യക്തിയെയോ ബാധിക്കുന്നുണ്ടെങ്കില്‍ നിയപരമായി സംസാരിച്ച് തീരുമാനം എടുക്കുമെന്നും നേമം പുഷ്പരാജ് പറഞ്ഞു.