
ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നേല്‍ സുരേഷ് എം.പിയെ ശാസിച്ച് സോണിയാഗാന്ധി.
മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിന് കൊടിക്കുന്നേലിനെ വിളിച്ച് വരുത്തി സോണിയാ രോഷം പ്രകടിപ്പിച്ചു.
ഇതേ തുടര്‍ന്ന് ഹിന്ദിയില്‍ സത്യവാചകം ചൊല്ലാന്‍ തയ്യാറെടുത്ത് വന്ന കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെല്ലാവരും അവസാന നിമിഷം അതുപേക്ഷിച്ചു.
ശശി തരൂര്‍ ഒഴികെ രാഹുല്‍ഗാന്ധി അടക്കമുള്ള കേരള എം.പിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്തു. സിപിഐഎം എംപി എ.എം ആരിഫ് മലയാളത്തില്‍ ദൃഢപ്രതിജ്ഞയെടുത്തു.
നിയന്ത്രിക്കാനുള്ള സമിതി അംഗമെന്ന നിലയില്‍ രണ്ടാമനായി സത്യപ്രതിജ്ഞ ചെയാനെത്തിയ കൊടികുന്നേല്‍ സുരേഷിന് സെക്രട്ടറി ജനറല്‍ ഇംഗ്ലീഷിലുള്ള പകര്‍പ്പാണ് ആദ്യം നല്‍കിയത്.
അതുപേക്ഷിച്ച എം.പി സ്വന്തം മാതൃഭാഷയും തിരഞ്ഞെടുക്കാതെ ഹിന്ദിയിലാക്കി സത്യപ്രതിജ്ഞ.
ഹിന്ദുസ്ഥാന്‍ ഹിന്ദി ബല്‍റ്റിനെന്ന രാഷ്ട്രിയ പ്രചാരണം നടത്തുന്ന ബിജെപി അംഗങ്ങള്‍ മലയാളിയായ കൊടിക്കുന്നേലിന്റെ ഹിന്ദി കേട്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ സോണിയാ ഗാന്ധി എം.പിയെ വിളിച്ച് വരുത്തി ശാസിച്ചു. എന്ത് കൊണ്ട് ഹിന്ദി തിരഞ്ഞെടുത്തതെന്ന് ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കാന്‍ എം.പിയ്ക്ക് കഴിഞ്ഞില്ല.
മാതൃഭാഷയിലോ ഇംഗ്ലീഷിലോ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് സോണിയ നിര്‍ദേശം നല്‍കി.
ഇതേ തുടര്‍ന്ന് ഹിന്ദിയില്‍ പ്രതിജ്ഞ ചെയ്യാന്‍ തയ്യാറായി വന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍,എം.കെ.രാഘവന്‍,വി.
മാറി. സിപിഐഎം എംപി എ.എം.ആരിഫ് നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം മലയാളത്തില്‍ ദൃഡപ്രതിജ്ഞയെടുത്തു.
തരൂര്‍ ഒഴികെ കേരളത്തില്‍ നിന്നുള്ള രാഹുല്‍ഗാന്ധി അടക്കമുള്ള എല്ലാ എം.പിമാരും സത്യപ്രതിജ്ഞ ചെയ്തു.
മലേഗാവ് സ്‌ഫോടന കേസില്‍ ആരോപണ വിധേയായിരുന്ന ഭോപ്പാന്‍ എംപി പ്രഗ്യാസിങ്ങ് ഠാക്കൂര്‍ രേഖയില്ലാത്ത പേരില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ശ്രമിച്ചത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കി.
ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളിലുള്ള പേര് പരിശോധിച്ച് തീരുമാനം എടുക്കാമെന്ന് ചെയറിലുണ്ടായിരുന്ന പ്രോട്ടെം സ്പീക്കര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here