സംസ്ഥാനത്തെ എയ്ഡഡ് മേഖലയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സര്‍ക്കാരിന്റെ ഉദ്ദേശമല്ല, ആശങ്കയുള്ളവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം.

ഇത്തരം നീക്കങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയെയടക്കം മികവിന്റെ കേന്ദ്രമാക്കുക എന്നതിന് എതിരാകും. സര്‍ക്കാര്‍ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.