തനിക്ക് പ്രണയമായിരുന്നു ;സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു ;ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം

മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സൗമ്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യചെയ്യാനാണ് തീരുമാനിച്ചതെന്ന് അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും അത് നിഷേധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.ഇന്നലെ രാത്രി 10.30 ഓടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here