ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ പശ്ചിമബംഗാളില്‍ മജീഷ്യനെ കാണാതായി. പശ്ചിമബംഗാളിലെ സൊനാര്‍പൂര്‍ സ്വദേശിയായ ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മജീഷ്യനെയാണ് കാണാതായത്. ഹൂഗ്ലി നദിയിലേക്കാണ് ഇയാള്‍ ചാടിയത്. കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന ജാലവിദ്യ പരീക്ഷിക്കുന്നതിനിടെയാണ് സംഭവം. സോനാര്‍പുര്‍ സ്വദേശിയായ ചഞ്ചല്‍, മാന്‍ഡ്രേക്ക് എന്ന പേരിലാണ് മാജിക് അവതരിപ്പിച്ചിരുന്നത്.