ലോകകപ്പ് പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 322 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി.

ഷായ് ഹോപ് (96), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50), ക്രിസ് ഗെയ്ല്‍ (0), എവിന്‍ ലൂയിസ് (70), നിക്കോളാസ് പൂരന്‍ (25) , ഹോള്‍ഡര്‍ (33), റസ്സല്‍ (30), ബ്രാവോ (19) എന്നിവരാണ് വിന്‍ഡീസിനായി ബാറ്റേന്തിയത്.

ടോന്റണില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ക്രിസ് ഗെയ്ലിനെ (0) വിന്‍ഡീസിനെ നഷ്ടമായി. 13 പന്തുകള്‍ നേരിട്ട ഗെയ്ലിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. പിന്നീടെത്തിയ ഷായ് ഹോപ്പ്, ലൂയിസുമായി കൂടിച്ചേര്‍ന്നതോടെ വിന്‍ഡീസ് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.