കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്.

റോഷി അഗസ്റ്റിനും എന്‍ ജയരാജും പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതായും ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും പിജെ ജോസഫ് അറിയിച്ചു.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കാനായി ഇന്നലെ വിളിച്ച് ചേര്‍ത്തയോഗം പാര്‍ട്ടി ഭരണഘടനാ പ്രകാരം നിയമപരമല്ല.

യോഗം വിളിച്ച് ചേര്‍ക്കാന്‍ അധികാരമുള്ളയാളല്ല ഇന്നലത്തെയോഗം വിളിച്ച് ചേര്‍ത്തത് ആള്‍ക്കൂട്ടം ചേര്‍ന്ന് തിരഞ്ഞെടുക്കേണ്ട പദവിയല്ല പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഈ തീരുമാനം ലംഘിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും പിജെ ജോസഫ് അറിയിച്ചു.

അതേസമയം ജോസ് കെ മാണി പാര്‍ട്ടി ആസ്ഥാനത്തെത്തി ചെയര്‍മാന്‍ പദവി ഏറ്റെടുത്തു.

കോടതി വിധിയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം