തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ പ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി. രാവിലെ കൊച്ചിയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു മുന്നിലായിരുന്നു പ്രതി കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കും. കസ്റ്റംസ് ആക്ട് പ്രകാരമായിരിക്കും പ്രതിയുടെ മൊഴി രേഖപ്പെടുത്തുക. വിഷ്ണുവാണ് സ്വര്‍ണക്കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് ഡിആര്‍ഐ യുടെ കണ്ടെത്തല്‍. കേസില്‍ നേരത്തെ പിടിയിലായവര്‍ ഇയാള്‍ക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്.