വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രം ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം ‘ആകാശഗംഗ 2’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ആദ്യ ചിത്രം കഴിഞ്ഞു ഇരുപത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗമൊരുങ്ങുന്നത്.

മാത്രമല്ല ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും വിനയന്‍ ചിത്രീകരിച്ചിരിക്കുന്നത്.

രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത,

ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത,

നിഹാരിക തുടങ്ങിയ താരനിര തന്നെ ആകാശഗംഗ2വിന്റെ ആകര്‍ഷക ഘടകമാണ്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ യ്ക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു.

പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു.

റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

സൗണ്ട് മിക്‌സിംഗ് നിര്‍വഹിക്കുന്നത് തപസ് നായ്ക് ആണ്. ഈ വര്‍ഷത്തെ ഓണം റിലീസായി ആകാശഗംഗ 2 പ്രദര്‍ശനത്തിനെത്തും.