കണ്ണൂര്‍: എസ് എഫ് ഐയില്‍ കേരള സംസ്ഥാനത്ത് 15 ലക്ഷം വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കും.

എസ് എഫ് ഐ സംസ്ഥാനതല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയും എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് മെമ്പര്‍ഷിപ്പ് രസീതി മുറിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.

നവസൃഷ്ടിയുടെ ആശയങ്ങള്‍ നവീനമായ പൊതുവിദ്യാഭ്യാസമെന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിദ്യാഭ്യാസത്തിന് വലിയ മുന്നേറ്റമാണുണ്ടായത്.

ഈ അധ്യായന വര്‍ഷം ഒരു ലക്ഷത്തി അറുപതിനായിരവും മൂന്ന് വര്‍ഷം കൊണ്ടാകെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി കടന്നു വന്നു.

ഈ മുന്നേറ്റത്തിന് പിന്തുണയായി സംസ്ഥാനത്തൊട്ടാകെ അവര്‍ പഠിക്കട്ടെ നമുക്കൊരുക്കാമെന്ന മുദ്രാവാക്യമുയര്‍ത്തി ആയിരത്തി അഞ്ഞൂറ് പൊതുവിദ്യാലയങ്ങളാണ് എസ് എഫ് ഐ ഏറ്റെടുത്ത് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

ഉദ്ഘാടന വേദിയില്‍ വെച്ച് ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനവും എയര്‍ സെക്കണ്ടറി, വി എച്ച് എസ് ഇ പരീക്ഷയില്‍ മികച്ച വിജയവും നേടിയ കതിരൂര്‍ സ്‌കൂളിനെ അനുമേദിച്ചു.

സംസ്ഥാന ശാസ്ത്ര മേള, യോഗ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

സംസ്ഥാനതല ഉന്ഘാടനത്തിന്റെ ഓര്‍മ്മയ്ക്കായി എസ് എഫ് ഐ കതിരൂര്‍ സ്‌കൂള്‍ കമ്മിറ്റി ശേഖരിച്ച 1001 പുസ്തകങ്ങളും അലമാരയും സ്‌കൂളിലെ ലൈബ്രറിക്ക് നല്‍കി, അധ്യപകരായ അനില്‍, ജിനചന്ദ്രന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി.

പരിപാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായി സ്വാഗതവും എം കെ ഹസ്സന്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ ശ്രീജിത്ത് ചോയന്‍, പി ടി എ വൈസ് പ്രസിഡണ്ട് ടി കെ ഷൈജു, എസ് സുര്‍ജിത്ത്, എന്‍ കെ റാഷിദ്, മുഹമ്മദ് നിഹാല്‍, ശരത്ത് എന്നിവര്‍ സംസാരിച്ചു.

സജിത്ത് നാലാംമൈല്‍ രചനയും അഖില്‍ ചിത്ര സംഗീതവും ചെയ്ത് സ്‌കൂളിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.

തുടര്‍ന്ന് മുഴുവന്‍ ഏരിയാ യൂണിറ്റ് തല ഉദ്ഘാടനങ്ങളും നടന്നു.

പിണറായി ഏരിയാ തല ഉദ്ഘാടനം പിണറായി എ കെ ജി സ്‌കൂളില്‍ മുഹമ്മദ് ഫാസില്‍ നിര്‍വ്വഹിച്ചു.

നിവേദ് അധ്യക്ഷ വഹിച്ചു.ഹസ്സന്‍, അര്‍ജ്ജുന്‍, ഗോകുല്‍, നവനീത്, ജിഷ്ണു എന്നിവര്‍ സംസാരിച്ചു.

പയ്യന്നൂര്‍ ഏരിയാ തല ഉദ്ഘാടനം കോറോം സ്‌കൂളില്‍ ഇ കെ ദൃശ്യ നിര്‍വ്വഹിച്ചു. എം സുധീഷ് അധ്യക്ഷത വഹിച്ചു. ടി വി നിധിന്‍, ഷിതിന്‍ കെ വി, അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

പെരിങ്ങോം ഏരിയാ തല ഉദ്ഘാടനം മാത്തില്‍ സ്‌കൂളില്‍ കെ ശ്രീജിത്ത് നിര്‍വ്വഹിച്ചു.

സേവ്യര്‍ അധ്യക്ഷത വഹിച്ചു. വിഷ്ണുപ്രസാദ്, അശ്വതി, രാജേഷ്, ശരണ്‍ എന്നിവര്‍ സംസാരിച്ചു.

തളിപ്പറമ്പ് ഏരിയാ തല ഉദ്ഘാടനം മൊറാഴ ഹൈസ്‌കൂളില്‍ എ അഖില്‍ നിര്‍വ്വഹിച്ചു.

നന്ദകിഷോര്‍ അധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ ഐ, ബിനില്‍ എന്നിവര്‍ സംസാരിച്ചു.

ശ്രീകണ്ഠാപുരം ഏരിയാ തല ഉദ്ഘാടനം മലപ്പട്ടം ഹൈസ്‌കൂളില്‍ പ്രജീഷ് ബാബു നിര്‍വ്വഹിച്ചു.

വൈഷ്ണവ് അധ്യക്ഷത വഹിച്ചു. സഹീര്‍, രസില്‍ എന്നിവര്‍ സംസാരിച്ചു.

അഞ്ചരക്കണ്ടി ഏരിയാ തല ഉദ്ഘാടനം കെ അനുശ്രീ നിര്‍വ്വഹിച്ചു. റിജില്‍ അധ്യക്ഷത വഹിച്ചു.

ജിഷ്ണു സ്വാഗതം പറഞ്ഞു. പാപ്പിനിശേരി ഏരിയാ തല ഉദ്ഘാടനം ചെറുകുന്ന് വെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ പി ജിതിന്‍ നിര്‍വ്വഹിച്ചു. അശ്വത് അധ്യക്ഷത വഹിച്ചു. പി ജിജു സ്വാഗതം പറഞ്ഞു.

മാടായി ഏരിയാ തല ഉദ്ഘാടനം മാടായി ബോയ്‌സ് ഹൈസ്‌കൂളില്‍ ടി വി നിധിന്‍ നിര്‍വ്വഹിച്ചു.

അനുവിന്ദ് അധ്യക്ഷത വഹിച്ചു. പി ജിതിന്‍, അര്‍ജുന്‍, അഭിന്‍, അശ്വതി എന്നിവര്‍ സംസാരിച്ചു.

ആലക്കോട് ഏരിയാ തല ഉദ്ഘാടനം ആലക്കോട് എന്‍ എസ് എസ് ഹൈസ്‌കൂളില്‍ അഞ്ജലി സന്തോഷ് നിര്‍വ്വഹിച്ചു. ആകാശ് അധ്യക്ഷത വഹിച്ചു.

അഭിജിത്ത്, അഖില്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി ഏരിയാ തല ഉദ്ഘാടനം റാംഷ സി പി നിര്‍വ്വഹിച്ചു.

മട്ടന്നൂര്‍ ഏരിയാ തല ഉദ്ഘാടനം എടയന്നൂര്‍ ഹൈസ്‌കൂളില്‍ എം രസിന്ദ് നിര്‍വ്വഹിച്ചു. രാഹുല്‍ അധ്യക്ഷത വഹിച്ചു. ഷണ്‍മിന്ദ്, പ്രഷീദ്, ഫാസില്‍ എന്നിവര്‍ സംസാരിച്ചു

പേരാവൂര്‍ ഏരിയാ തല ഉദ്ഘാടനം പാല ഹൈസ്‌കൂളില്‍ പ്രിന്‍സ് ദേവസ്യ നിര്‍വ്വഹിച്ചു.

ശ്രീഹരി അധ്യക്ഷത വഹിച്ചു. അമല്‍ എം എസ്, സേബ ബാബു, അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.

മയ്യില്‍ ഏരിയാ തല ഉദ്ഘാടനം ചട്ടുകപ്പാറ ഹൈസ്‌കൂളില്‍ കിരണ്‍ പി എ നിര്‍വ്വഹിച്ചു. അതുല്‍ അധ്യക്ഷത വഹിച്ചു. മിഥുന്‍, ഹൃത്വിക്, വൈശാഖ് എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ ഏരിയാ തല ഉദ്ഘാടനം ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ പി സുമിത്ത് നിര്‍വ്വഹിച്ചു. അഭിജിത്ത് അധ്യക്ഷത വഹിച്ചു. പി ജിതിന്‍ സ്വാഗതം പറഞ്ഞു.

എടക്കാട് ഏരിയാ തല ഉദ്ഘാടനം തോട്ടട വി എച്ച് എസ് ഇയില്‍ അമൃതനാഥ് ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു. പ്രണവ് അധ്യക്ഷത വഹിച്ചു. വൈഷ്ണവ് സ്വാഗതം പറഞ്ഞു.

പാനൂര്‍ ഏരിയാ തല ഉദ്ഘാടനം അമല്‍ അശോക് നിര്‍വ്വഹിച്ചു. അക്ഷയ് അധ്യക്ഷത വഹിച്ചു. നിവേക്, സെവാഗ് എന്നിവര്‍ സംസാരിച്ചു