മെമ്പര്‍ഷിപ്പ് ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി എസ്എഫ്ഐ

കണ്ണൂര്‍: മെമ്പര്‍ഷിപ്പ് ദിനത്തില്‍ സംസ്ഥാന തല ഉദ്ഘാടന വേദിയില്‍ വെച്ച് സ്‌കൂള്‍ ലൈബ്രറിയിലേക്ക് 1001 പുസ്തകങ്ങളും അലമാരയും നല്‍കി എസ് എഫ് ഐ മാതൃകയായി.

കതിരൂര്‍ സ്‌കൂളില്‍ സംസ്ഥാന തല ഉദ്ഘാടനം തീരുമാനിച്ചപ്പോള്‍ മുതല്‍ പരിപാടിയുടെ ഓര്‍മ്മയ്ക്കായി സ്‌കൂളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പുസ്തകം ശേഖരിച്ചത്.

അക്രമകാരികളാളെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനം എസ്എഫ്‌ഐ സംഘടിപ്പിച്ചത്.

സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ ജില്ലയിലെ 101 പൊതു വിദ്യാലയങ്ങളാണ് അവര്‍ പഠിക്കട്ടെ നമുക്കൊരുക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുമ്പോഴും ലഹരിയാകാം ജീവിതത്തോട് മാത്രം എന്ന മുദ്രാവാക്യമുള്ള ലഹരി വിരുദ്ധ ലഘുലേഖയും മഴക്കാല ശുചിത്വ ബോധവല്‍ക്കരണ ലഘുലേഖയുമാണ് വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here