
കൊല്ലം അഗതിമന്ദിരത്തിലെ ദുരിതപൂര്‍ണമായ ജീവിതസാഹര്യങ്ങള്‍ പത്ര-ദൃശ്യങ്ങളിലുടെ അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി സഹായഹസ്തവുമായി എത്തുകയായിരുന്നു.
ലുലു ഗ്രൂപ്പ് റീജിനല്‍ ഡയറക്ടര്‍ ജോഷി ഷാഡനന്ദന്‍ , പൂവര്‍ഹോം സൊസൈറ്റി സെക്രട്ടറി ഡോ. ഡി.ശ്രീകുമാറിന് 25 ലക്ഷംരൂപയുടെ ചെക്ക് കൈമാറി.
ആദ്യവര്‍ഷം 25 ലക്ഷം രൂപ അനുവദിച്ചു. ആ വര്‍ഷം തന്നെ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുവാനും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറികള്‍ നിര്‍മിച്ചു.
കൂടാതെ,അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനും പണം നല്‍കി.കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മാറ്റുവാന്‍ കഴിഞ്ഞ വര്‍ഷം 25ലക്ഷം കൂടി നല്‍കി.
ഈ തുക ഉപയോഗിച്ച് അഗതിമന്ദിരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. 114 അന്തേവാസികള്‍ക്കും കിടക്കാന്‍ കട്ടിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഭക്ഷണം കഴിക്കന്‍ ഹാളും ഒരുക്കി.
തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങള്‍ക്ക് 25 ലക്ഷം കൂടി കൈമാറി. ആകെ 75 ലക്ഷം രൂപയുടെ സഹായമാണ് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here