കരീബിയന്‍ മോഹങ്ങള്‍ കരിച്ച് ഇംഗ്ലണ്ടില്‍ ഷാക്കിബ് അല്‍ ഹസന്റെ തേരോട്ടം.

വെസ്റ്റിന്‍ഡീസിനെതിരെ നാലാം വിക്കറ്റില്‍ ഒന്നിച്ച ഷാക്കിബും ലിറ്റണുമാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് മറികടന്നത് ഏഴുവിക്കറ്റുകള്‍ ശേഷിക്കെ.

കരീബിയന്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മേല്‍ അട്ടിമറി നടത്തിയാണ് ബംഗ്ലാദേശ് വിജയിച്ചത് നിലവില്‍ നാല് കളികളില്‍ നിന്ന് ഒറ്റ ജയത്തിന്റെ പിന്‍ബലത്തില്‍ മൂന്ന് പോയിന്റ് മാത്രമുള്ള വിന്‍ഡീസിന് മത്സരം നിര്‍ണായകമായിരുന്നു.

ബംഗ്ലാദേശിനും മൂന്ന് പോയിന്റുകളാണ് ഉള്ളത്. തമീം ഇക്ബാല്‍ (48), സൗമ്യ സര്‍ക്കാര്‍ (29), മുഷ്ഫിക്കര്‍ റഹീം (1) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ ഔട്ടായവര്‍.

ഒരുഘട്ടത്തിലെ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിനെ കരകയറ്റിയ ഹോപ്പിന്റെ പ്രകടനവും ഇതോടെ വെറുതെയായി.