ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി അന്തരിച്ചു

കെയ്റോ: മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി(67) അന്തരിച്ചു.

ഏഴ് വര്‍ഷമായി തടവില്‍ കഴിയുന്ന മുര്‍സി കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

2011ല്‍ ഏകാധിപതി ഹുസ്നി മുബാറക്കിനെ അട്ടിമറിച്ചാണ് മുര്‍സിയുടെ മുസ്ളിം ബ്രദര്‍ ഹുഡ് അധികാരത്തിലെത്തിയത്.

എന്നാല്‍,പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. മുസ്ലീം ബ്രദര്‍ഹുഡ് നിരോധിക്കപ്പെടുകയും മുര്‍സി അടക്കമുള്ളവര്‍ ജയിലിലാവുകയും ചെയ്തു.

2016 നവംബറില്‍ മുര്‍സി അടക്കമുള്ള 22 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here