സംസ്ഥാനത്ത എയ്ഡഡ് മേഖലയെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത എയ്ഡഡ് മേഖലയെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സർക്കാരിന്‍റെ ഉദ്ദേശമല്ല, ആശങ്കയുള്ളവർക്ക് സർക്കാരിനെ സമീപിക്കാം. ഇത്തരം നീക്കങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയെയടക്കം മികവിന്‍റെ കേന്ദ്രമാക്കുക എന്നതിന് തടസമുണ്ടാക്കും. കേരള സർവകലാശാലയിൽ വിദ്യാർഥി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുന്നത് വലിയ മാറ്റങ്ങളാണ്. കാലാനുസൃതമായ മികവോടെ പുതിയ മേഖലകൾക്കനുസരിച്ചുള്ള കോഴ്‌സുകൾ ആരംഭിക്കുകയാണ്. പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അതിൽ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയ‍‍ൻ പറഞ്ഞു. എയ്ഡഡ് മേഖലയെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ശരിയല്ലെന്നും അത് സർക്കാരിന്‍റെ ഉദ്ദേശമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. ന്യൂജെൻ കോഴ്‌സുകളായ റോബോട്ടിക് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുകയാണ്. 120 ഓളം കോളേജുകൾക്ക് റൂസ ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

8.40 കോടി രൂപ ചെലവിൽ രണ്ടുഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കിയാണ് വിദ്യാർഥികൾക്ക് ആവശ്യമായ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഡോ. കെ.ആർ. നാരായണൻ സ്മാരക വിദ്യാർഥി സേവന കേന്ദ്രം സർവകലാശാല ആസ്ഥാനത്ത് യാഥാർത്ഥ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News