
മഹാരാജാസിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യു ഇനി സിനിമയിലൂടെയും ജീവിക്കും. നാൻ പെറ്റ മകൻ എന്ന സജി പാലമേലിന്‍റെ ചിത്രം രക്തസാക്ഷിത്വം വരിച്ച അഭിമന്യൂവിന്‍റെ ജീവിതം വരച്ചുകാട്ടുന്നത് കണ്ണുകളെ ഈറനണിയിച്ചാണ്. ചിത്രം ഈ മാസം 28ന് തീയറ്ററുകളിലെത്തും.
അടങ്ങാത്ത ഈ വിതുമ്പലിൽ നിന്നുയർന്ന ആ വിളിയാണ് സിനിമയുടെ പേരും. എറണാകുളം മഹാരാജാസ് കോളേജില്‍ വര്‍ഗീയവാദികളുടെ കുത്തേറ്റ് രക്ഷസാക്ഷിത്വം വരിച്ച അഭിമന്യുവിനെ അഭ്രപാളിയിൽ കണ്ടതും നിരവധി ഹൃദയങ്ങൾ തേങ്ങി….
റെഡ് സ്റ്റാര്‍ മൂവീസിന്‍റെ ബാനറില്‍ സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാൻ പെറ്റ മകന്‍റെ പ്രത്യേക പ്രിവ്യൂ മന്ത്രി എം.എം മണിക്കൊപ്പം അഭിമന്യൂവിന്‍റെ അച്ഛനും അമ്മയും കണ്ടു… സിനിമയിലൂടെ തന്‍റെ മകനെ അടുത്ത് കണ്ട ആ അമ്മയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല.
‘നൂറ്റൊന്ന് ചോദ്യങ്ങള്‍’ എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോണാണ് അഭിമന്യുവിനെ അവതരിപ്പിച്ചത്.
കേരളത്തെ ഒന്നടങ്കം കണ്ണീഴിലാഴ്ത്തിയ അഭിമന്യൂവിന്‍റെ വിയോഗം ആത്മാർത്ഥമായാണ് താൻ ബിഗ് സ്ക്രീനിലെത്തിച്ചതെന്ന് സംവിധായകൻ
മലയാള സിനിമയിലെ കരുത്തുറ്റ താരങ്ങളായ ശ്രിനിവാസൻ, സീമാ ജി നായർ, ജോയ് മാത്യൂ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാലാണ്. ഇൗ മാസം 28ന് ചിത്രം തീയറ്ററുകളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here