ട്രാന്‍സ്ജന്‍ഡേ‍ഴ്സ് സൗന്ദര്യ റാണിയെ തേടിയുള്ള ‘ക്വീൻ ഓഫ് ദ്വയ’ ഇന്ന് കൊച്ചിയിൽ

ട്രാന്‍സ്ജന്‍ഡേ‍ഴ്സ് വിഭാഗത്തിലെ സൗന്ദര്യ റാണിയെ തേടിയുള്ള സൗന്ദര്യ മത്സരം ക്വീൻ ഓഫ് ദ്വയ മൂന്നാം പതിപ്പ് ഇന്ന് കൊച്ചിയിൽ. സിയാല്‍  കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് നടക്കുന്ന മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി 17 സുന്ദരികള്‍ അ‍ഴകിന്‍റെ റാണിപട്ടത്തിനായി മത്സരത്തിൽ മാറ്റുരയ്ക്കും.

മലയാള സിനിമാരംഗത്തെ നിരവധി പ്രമുഖരും ക്വീൻ ഓഫ് ദ്വയ മൂന്നാം പതിപ്പിൻ്റെ വേദിയിലെത്തും. മൂന്ന് വിഭാഗത്തിലായി പതിനേഴ് സുന്ദരിമാർ. ക്വീൻ ഓഫ് ദ്വയ രണ്ടായിരത്തി പത്തൊമ്പത്തിൽ മൂന്ന് വിഭാഗങ്ങളിലായി തെരഞ്ഞെടുക്കുന്ന അഴകിൻ്റെ റാണിയെ ഇന്ന് അറിയാം.

വൈകീട്ട് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിലാണ് ക്വീൻ ഓഫ് ദ്വയ സൗന്ദര്യ മത്സരം അരങ്ങേറുന്നത്. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തെ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ദ്വയ ആർട്സ് ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിക്കുന്നത്.

മത്സരാർഥികളുടെ പൊതു വിജ്ഞാനം, ഫാഷൻ സെൻസ്, ആത്മവിശ്വാസം എന്നിവയുടെ വിലയിരുത്തൽ കൂടിയാണ് ക്വീൻ ഓഫ് ദ്വയ. കൊച്ചിയിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മത്സരാർത്ഥികൾ വേദിയിലേക്ക് എത്തുന്നത്.

വിജയകരമായി ആദ്യ രണ്ട് പതിപ്പുകൾ പൂർത്തിയാക്കിയ ദ്വയയുടെ മൂന്നാം പതിപ്പിന് അരങ്ങുണരുമ്പോൾ മത്സരത്തിനു മാറ്റേകാൻ മലയാള സിനിമാ താരങ്ങളും എത്തുന്നുണ്ട്. പ്രിയാമണി ഭാവന രമ്യ നമ്പീശൻ റിമ കല്ലിങ്ങൽ അനുശ്രീ ഉണ്ണിമുകുന്ദൻ സ്റ്റീഫൻ ദേവസ്യ തുടങ്ങിയ പ്രൗഢഗംഭീരമായ താരനിരയാണ് ക്വീൻ ഓഫ് ദ്വയ 2019 വേദിയിലെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here