തനിക്കെതിരായ പരാതി ബ്ലാക്ക്‌മെയിലിംഗ് ശ്രമമാണെന്ന് ബിനോയി; യുവതി ആവശ്യപ്പെട്ടത് അഞ്ചു കോടി; പരാതിയെ നിയമപരമായി നേരിടും

 

തിരുവനന്തപുരം: തനിക്കെതിരെ നല്‍കിയിരിക്കുന്ന പരാതി ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി.

പരാതി ഉന്നയിച്ച യുവതിയെ നേരത്തെ പരിചയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

6 മാസം മുന്‍പ് താന്‍ യുവതിയെ വിവാഹം ചെയ്തുവെന്ന് കാണിച്ച് തനിക്ക് നോട്ടീസ് അയച്ചിരുന്നു. 5 കോടി രൂപയാണ് അന്ന് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് പറഞ്ഞു.

യുവതി ഉന്നയിച്ച പരാതി നിയമപരമായി നേരിടുമെന്നും ബിനോയ് വ്യക്തമാക്കി.

ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ബിഹാര്‍ സ്വദേശിനി മുംബൈയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ അന്ധേരിയിലെ ഓഷിവാര പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News