ലോക പ്രശസ്ത മാജിക്കുകാരന്‍ ഹാരി ഹൗഡിനിയെ അനുകരിച്ച കൊല്‍ക്കയിലുള്ള മാജിക്കുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ സൊനാര്‍പൂര്‍ സ്വദേശിയായ ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മജീഷ്യനെയാണ് കാണാതായത്. 100 വര്‍ഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ‘കാണാതാകല്‍’ മാജിക് അനുകരിക്കുന്നിനിടെയാണ് മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി (40) ഹൂഗ്ലി നദിയില്‍ മുങ്ങി മരിച്ചത്. ബന്ധനസ്ഥനായി ഇരുമ്പ് കൂട്ടിലടച്ച ശേഷം വാതിലുകള്‍ താഴിട്ട് പൂട്ടി വെള്ളത്തിനടിയില്‍ താഴ്ത്തിയതിന് ശേഷം രക്ഷപ്പെടുന്നതാണ് ‘കാണാതാകല്‍’ മാജിക്. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ന് ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി ഹൗറ പാലത്തിനു സമീപത്തായി മാജിക് അരങ്ങേറിയെന്നാണു റിപ്പോര്‍ട്ട്.