പാലാരിവട്ടം പാലം പൊളിക്കുന്നത് വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജി.സുധാകരന്‍; മേല്‍പ്പാല നിര്‍മാണത്തില്‍ അടിമുടി കുഴപ്പം

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അടി മുതല്‍ മുടി വരെ കുഴപ്പമെന്ന് മന്ത്രി ജി.സുധാകരന്‍.

പാലം പൊളിക്കുന്നത് വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അടിമുടി കുഴപ്പമാണ്.

ആവശ്യമായ തുക പോലും കമ്പനി കോട്ട് ചെയ്തില്ല. ഇതുള്‍പ്പെടെ എല്ലാം അന്വേഷിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സഭയില്‍ വ്യക്തമാക്കി.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ആകെ കുഴപ്പക്കാരെന്ന് ആരും പറഞ്ഞിട്ടില്ല. കൊല്ലം ബൈപാസ് നിര്‍മിച്ചതും അതേ കമ്പനിയാണ്. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ പാലാരിവട്ടം പാലം സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത് എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും സഭയെ അറിയിച്ചു.

ഹയര്‍ സെക്കന്ററിയിലെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഈ തീരമാനമെടുത്തതെന്നും വിദ്യാഭ്യാസ മന്ത്രി സി.ദിവാകരന്‍ വ്യക്തമാക്കി.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മന്ത്രി മറുപടി പറയുമ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.

എന്നാല്‍ കോടതിയുടെ അന്തിമ തീരുമാനമല്ലെന്നും സര്‍ക്കാരിന് സര്‍ക്കാരിന്റെ ഭാഗം പറയാമെന്നും സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here