രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി: പികെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കെടി ജലീലിനെതിരായ ബന്ധു നിയമനക്കേസില്‍ ഹര്‍ജിക്കാരനായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.

കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം.

പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here